ഗുഡ്‌സ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

പനമരം:പനമരം പഴയ ബിവറേജ് പരിസരത്ത് വെച്ച് നിയന്ത്രണം വിട്ട ഗുഡ്‌സ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു.ഏച്ചോം സ്വദേശികളായ വെള്ളന്‍ (52), ചന്തു (48) സുനില്‍ (37) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.സാരമായി പരുക്കേറ്റ വെള്ളനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.ഇന്നലെ രാത്രി മീന്‍ പിടിക്കാനായി പോയതായിരുന്നു ഇവര്‍.പുലര്‍ച്ചെ തിരികെ വരുമ്പോള്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍