ന്യൂജന്‍ ലഹരിക്കെതിരെ ബോധവത്കരണവും, ഓപ്പണ്‍ ന്യൂസര്‍ കാവ് ക്ലിക്സ് പുരസ്കാര വിതരണവും
മാനന്തവാടി:ഓപ്പണ്‍ന്യൂസര്‍ ഓണ്ലൈന്പത്രം എക്സൈസ് വകുപ്പ്, മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് എന്നിവരുമായി സഹകരിച്ച് പുതു തലമുറ ലഹരിക്കെതിരെയുള്ള ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങ് മാനന്തവാടി എഎസ്പി വൈഭവ് സക്സേന ഐപിഎസ് ഉത്ഘാടനം ചെയ്തു. ലഹരിക്കെതിരെ ഏറ്റവും നല്ല പ്രതിരോധമുയര്‍ത്താന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് വരണമെന്നും, സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്ന കേരളം ഏറ്റവുമധികം ലഹരി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനം കൈവരിക്കുന്നത് ഏറെ ലജ്ജാകരമാണെന്നും അദ്ധേഹം പറഞ്ഞു.ചടങ്ങില്‍ വെച്ച് നാലാമത് കാവ് ക്ലിക്സ് മൊബൈല്‍ ഫോട്ടോഗ്രഫി മത്സര വിജയികള്‍ക്കുള്ള പുരസ്കാരവിതരണവും അദ്ധേഹം നടത്തി. തുടര്‍ന്ന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാറിന്റെ ഉത്ഘാടനം മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷര്ഫുദ്ദീന് നിര്‍വ്വഹിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ ജോഷി തുമ്പാനം ക്ലാസെടുത്തു.ചടങ്ങില്‍ ഓപ്പണ്‍ ന്യൂസര്‍ ചീഫ് എഡിറ്റര്‍ കെഎസ് സജയന്, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ ഉസ്മാന് തുടങ്ങിയവര്‍ സംസാരിച്ചു. വ്യാപാരികള്‍,വിദ്യാര്‍ത്ഥികള്‍,മാധ്യമ പ്രവര്‍ത്തകര്‍,മറ്റ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍