കാണാതായ മധ്യവയസ്കനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
വാളാട്:വാളാട് കോളിച്ചാല്‍ കിഴക്കേടത്ത് ഫ്രാന്‍സിസ് (അനിയന് കുഞ്ഞ് 50) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതല്‍ ഫ്രാന്‍സിസിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഇന്ന് തലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇന്ന് വീടിന് സമീപത്തെ പൊട്ടന്‍ചിറ കുളത്തിന് സമീപത്തെ കാട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ ഫ്രാന്‍സിസിനെ കണ്ടെത്തുകയായിരുന്നു. ഭാര്യസെലിന്, മക്കള്കിരണ്,പ്രിന്‍സി. സംസ്കാരം ഇന്ന് രാത്രിയോടെ പ്രശാന്തഗിരി പള്ളി സെമിത്തേരിയില്‍ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍