ഐ.സി.എ ഫിഡേ റേറ്റഡ് ചെസ്സ് ടൂര്‍ണ്ണമെന്റ്;പോള്‍സണ്‍ ഫ്രഞ്ചി ചാമ്പ്യന്‍
ബത്തേരി:ജൂണ്‍ 8 മുതല്‍ 10 വരെ സു.ബത്തേരി ഹോട്ടല്‍ റീജന്‍സിയില്‍ നടന്ന ഇന്ത്യന്‍ ചെസ്സ് അക്കാദമിയുടെ ഇന്റര്‍നാഷണല്‍ ഫിഡേ റേറ്റഡ് ബിലോ 1600 ചെസ്സ് ടൂര്‍ണ്ണമെന്റ് സമാപിച്ചു. 9 റൗണ്ടുകളില്‍ നിന്നും 8 പോയന്റ് നേടി കേരളത്തിന്റെ പോള്‍സണ്‍ ഫ്രഞ്ചി ചാമ്പ്യനായി. കേരളത്തിന്റെ അര്‍പ്പിത് എസ്.ബിജോയ് രണ്ടാം സ്ഥാനവും തമിഴ്നാടിന്റെ ഗോപിനാഥ്.പി മൂന്നാം സ്ഥാനവും നേടി.വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 329 പേര് പങ്കെടുത്ത മത്സരത്തില്‍ ബിലോ 1400 കാറ്റഗറിയില്‍ കേരളത്തിന്റെ അനൂപ്.ഇ,ബിലോ 1200 കാറ്റഗറിയില്‍ പാലക്കാടിന്റെ പൗര്‍ണ്ണമി എസ് ഷാജി,അണ് റേറ്റഡ് കാറ്റഗറിയില്‍ വയനാടിന്റെ പി.സി ബിജു എന്നിവര്‍ ചാമ്പ്യന്മാരായി ബെസ്റ്റ് വയനാടായി വി.ആര് സന്തോഷ്,ബെസ്റ്റ് ഫീമെയില്‍ പ്ലെയറായി നയന്‍ മേഘ ,ബെസ്റ്റ് വെറ്ററന്‍ പ്ലെയറായി ശ്രീരാമന് നമ്പൂതിരി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.ടൂര്‍ണ്ണമെന്റില്‍ ആകെ 5,00,000 രൂപയും 50 ട്രോഫികളും സമ്മാനമായി നല്കി.ഐ.സി.എ പ്രസിഡണ്ട് പി.എസ് വിനീഷ്,സെക്രട്ടറി വി.ആര് സന്തോഷ് ,ചീഫ് ആര്‍ബിറ്റര്‍ എം.എസ് ഗോവിന്ദന് കുട്ടി,ഹോട്ടല്‍ റീജന്‍സി എം.ഡി ജയ്സണ്‍.കെ ജോസ് എന്നിവരും മറ്റ് ഐ.സി.എ ഭാരവാഹികളും സമ്മാനദാനം നിര്‍വ്വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍