ഇന്റര്‍നാഷണല്‍ ഫിഡേ റേറ്റഡ് ചെസ്സ് ടൂര്‍ണ്ണമെന്റ് ആരംഭിച്ചു
ബത്തേരി:ഇന്ത്യന്‍ ചെസ്സ് അക്കാദമി (ഐ.സി.എ) വയനാടിന്റെ ആഭിമുഖ്യത്തില്‍ സു.ബത്തേരി ഹോട്ടല്‍ റീജന്‍സിയില്‍ അന്തര്‍ദേശീയ ഫിഡേ റേറ്റഡ് ചെസ്സ് ടൂര്‍ണ്ണമെന്റ് ആരംഭിച്ചു. 326 പേര് പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് നാളെ(ജൂണ്‍ 10) സമാപിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന ഈ മത്സരത്തിലെ വിജയികള്‍ക്ക് 5 ലക്ഷം രൂപയാണ് െ്രെപസ് മണിയായി നല്‍കുന്നത്. കൂടാതെ 50 ട്രോഫികളും നല്കുന്നു. 30 ല്‍ പരം വയനാട്ടിലെ ജൂനിയര്‍ താരങ്ങളും ഈ മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ലോക ചെസ്സ് അസോസിയേഷന്റെ അംഗീകാരമുള്ള ഈ മത്സരത്തില്‍ വിജയിക്കുന്ന കളിക്കാര്‍ക്ക് അന്തര്‍ദേശീയ ഫിഡേറേറ്റിംങ്ങ് ലഭിക്കുന്നതാണ്.സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. മധു ഉല്‍ഘാടനം ചെയ്ത ടൂര്‍ണ്ണമെന്റിന്റെ ഉല്‍ഘാടന ചടങ്ങില്‍ ഐ.സി.എ സെക്രട്ടറി വി.ആര് സന്തോഷ് സ്വാഗതം പറഞ്ഞു.ഐ.സി.എ പ്രസിഡന്റ് വിനീഷ് പി.എസ് അദ്ധ്യക്ഷത വഹിച്ചു.സി.എ.കെ വൈസ് പ്രസിഡന്റ് ഗലീലിയോ ജോര്‍ജ്, സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് സലിം കടവന്‍,ഐ.സി.എ ട്രഷറര്‍ ഷിബു എം.കെ, ജോ. സെക്രട്ടറി രമേഷ്.ആര്.,കോഡിനേറ്റര്‍ രാജേഷ് മാധവന് ,ചീഫ് ആര്‍ബിറ്റര്‍ ഡോ.എം.എസ്. ഗോവിന്ദന് കുട്ടി എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.ഐ.സി.എ വൈസ് പ്രസിഡന്റ് പി.സി ബിജു നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍