പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി ആടിക്കൊല്ലി ദേവമാതാ എല്‍.പി സ്കൂളില്‍ പ്രവേശന ഉത്സവത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.വിതരണോദ്ഘാടനം പതിനൊന്നാം വാര്‍ഡ് മെമ്പര്‍ അനില്‍ മോനും,എട്ടാം വാര്‍ഡ് മെമ്പര്‍ പുഷ്കല രാമചന്ദ്രനും ചേര്‍ന്ന് നിര്‍വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം പ്രസിഡണ്ട് സിജു തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു.ജോഷി കുരിക്കാട്ടില്‍ ,ലിബിന് ദേവസ്യ,അകേഷ് അലക്സ്,പൗലോസ് കുര്യന്,അനുജിത്,എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍