ജനവാസ മേഖലയില്‍ കാട്ടാനകളിറങ്ങി ഭീതി വിതയ്ക്കുന്നു
മീനങ്ങാടി :കാര്യമ്പാടിയിലും പരിസര പ്രദേശങ്ങളിലുമാണ് കാട്ടാനകൂട്ടം ഭീതി വിതയ്ക്കുന്നത്. ഇന്നലെ രാത്രിയോടെ കാടിറങ്ങിയ അഞ്ച് കാട്ടാനകളാണ് പനങ്കണ്ടി, കാര്യമ്പാടി,പുതൂര്‍,ചോമാടി,കരണി തുടങ്ങിയ മേഖലകളില്‍ ഭീതി വിതയ്ക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നെയ്കുപ്പ, കേണിച്ചിറ ഭാഗത്തെ വനമേഖലയില്‍ നിന്നുമാണ് കാട്ടാനകളെത്തിയതെന്ന് സംശയിക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദ്ദേശിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍