ഇന്റര്‍നാഷണല്‍ ഫിഡേ റേറ്റിംഗ് ചെസ്സ് ടൂര്‍ണ്ണമെന്റ്
ബത്തേരി: ഇന്ത്യന്‍ ചെസ് അക്കാദമി വയനാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ഫിഡേ റേറ്റിംഗ് (Below1600) ചെസ്സ് ടൂര്‍ണ്ണമെന്റ് സുല്‍ത്താന്‍ബത്തേരിയില്‍ ജൂണ്‍ 8 മുതല്‍ 10 വരെ നടക്കുമെന്ന് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുല്‍ത്താന്‍ബത്തേരി ഹോട്ടല്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ വെച്ചാണ് ടൂര്‍ണ്ണമെന്റ് നടക്കുക. അഞ്ച് ലക്ഷം രൂപ സമ്മാനത്തുക നല്കുന്ന ടൂര്‍ണമെന്റ് വിവിധ കാറ്റഗറികളിലായി 50 ട്രോഫികളും പങ്കെടുക്കുന്ന മുഴുവന്‍ കളിക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. രാവിലെ 10 മണിക്ക് നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വയനാട് ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. മധു നിര്‍വഹിക്കും. ചടങ്ങില്‍ ഐ സി എ പ്രസിഡന്റ് പി. എസ് .വിനീഷ് അധ്യക്ഷത വഹിക്കും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി 500ല്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നും ഇവര്‍ പറഞ്ഞു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഐ.സി. എ. സെക്രട്ടറി വി.ആര്. സന്തോഷ്, വൈസ് പ്രസിഡണ്ട് പി.സി. ബിജു ടൂര്‍ണ്ണമെന്റ് കോഡിനേറ്റര്‍ രാജേഷ് മാധവന്, ഐ.സി.എ. ജോയിന്റ് സെക്രട്ടറി ആര്. രമേഷ്, ട്രഷറര്‍ എം.കെ. ഷിബു എന്നിവര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍