ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്ക്

കര്‍ണ്ണാടക:കല്‍പ്പറ്റ ചുണ്ടേല്‍, കോട്ടത്തറ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്കേറ്റു. ചുണ്ടേല്‍ സ്വദേശികളായ ഹാഷിം (25), ആഷിദ് (23), റാഷിദ (23), അസ്മത്ത് (21), കോട്ടത്തറ സ്വദേശികളായ ഫൈസല്‍ (29), സഹന (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കര്‍ണ്ണാടക ശ്രീമംഗലത്തിന് സമീപം ഷെട്ടിഗിരിയില്‍വെച്ച് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ജീപ്പ് റോഡരികിലെ വീട്ട് മുറ്റത്തേക്ക് തെന്നിമറിയുകയായിരുന്നു. പരുക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മാനന്തവാടി ജില്ലാശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരുക്ക് സാരമുള്ളതല്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍