സ്കൂള്‍ കിറ്റ് വിതരണം ചെയ്തു
പുല്‍പ്പള്ളി:മലങ്കര കാത്തലിക് അസോസിയേഷന് പുല്‍പ്പള്ളി മേഖലയുടെ നേതൃത്വത്തില്‍ 'ഹൃദയ പൂര്‍വ്വം എം.സി.എ.' നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂള്‍ കിറ്റ് വിതരണം സെന്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്കാ പള്ളിഹാളില്‍ നടന്നു. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ നാനാജാതി മത വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ പരിപാടിയില്‍,സ്ക്കൂള് ബാഗ്,കുട,ലഞ്ച്ബോക്സ് എന്നിവ അടങ്ങിയ കിറ്റ് 55 കുട്ടികള്‍ക്ക് നല്കി.എം.സി.എ. പുല്‍പ്പള്ളി മേഖല വൈദീക ഉപദേഷ്ടാവ് ഫാ.മാത്യു മുണ്ടക്കോടിയില്‍ അധ്യക്ഷനായ ചടങ്ങില്‍ പഴശ്ശിരാജ കോളേജ് സി.ഇ.ഒ. ഫാ. വര്‍ഗീസ് കൊല്ലമാവുടി വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.കോളേജ് ബര്‍സാര്‍ ഫാ.ജോര്‍ജ് ആലുംമൂട്ടില്‍,സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ.വര്‍ഗീസ് പുളിക്കല്‍,സെന്റ്. ജോര്‍ജ് യു.പി സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് സി.കുസുമം സി.എസ്.ഐ,ബത്തേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ.കെ.ജെ.ഫിലോമിന എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. എം.സി.എ. പുല്‍പ്പള്ളി മേഖല പ്രസിഡന്റ് അനീഷ് കുഞ്ചുകാട്ടില് സ്വാഗതവുംസെക്രട്ടറി ലീന സാബു നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍