പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സെക്കണ്ടറി തല പെയിന്‍ & പാലിയേറ്റീവ് യൂണിറ്റിന്റെ പരിചരണം നല്കുന്ന നിര്‍ദ്ധനരായ രോഗികളുടെ കുട്ടികള്‍ക്ക് പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി അഫ്സലിനെ ചടങ്ങില്‍ അനുമോദിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ബെന്നി യോഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു.മെഡിക്കല്ഓഫീസര് ഡോ. പ്രേം സുലജലത അദ്ധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് കോഡിനേഷന്‍ ജില്ലാ പ്രസിഡന്റ് അസൈനാര്‍ പനമരം അഫ്സലിന് ഉപഹാരം നല്കി അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് അനില്‍ മോന്,ഡോ: അതുല്‍ (പുല്പ്പള്ളിസി.എച്ച്.സി),സിസ്റ്റര്‍ സ്മിത (ജില്ലാ കോ ഓര്‍ഡിനേറ്റര്‍ )പി.എ നാസര്‍ പ്രസിഡന്റ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ്),സതീശന്(സെക്രട്ടറി സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ്),ശശിധരന് മാസ്റ്റര്‍ (വൈ.പ്രസിഡന്റ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ്)സിസ്റ്റര്‍ വിനീത തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍