എസ്.എഫ്.ഐ പഠനോപകരണ വിതരണത്തിന് തുടക്കമായി.
പുല്‍പ്പള്ളി:പുതിയ അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി 'നമ്മുക്കൊരുക്കാം അവര്‍ പഠിക്കട്ടെ സ്നേഹപൂര്‍വ്വം എസ്.എഫ്.ഐ' എന്ന പേരില്‍ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി നടത്തുന്ന പഠനോപകരണ കിയാമ്പയിന് എസ്,എഫ്.ഐ പുല്‍പ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.പരിപാടി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് അതുല്‍ ടി ചാക്കോ അധ്യക്ഷനായിരുന്നു.തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ ബാഗ്, നോട്ട് ബുക്ക്,കുട, ഇന്‍സ്ട്രമെന്റ് ബോക്സ് എന്നിവ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ജില്ലാ സെക്രട്ടറി ജോബിസണ്‍ ജയിംസ്, ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ്, ജില്ലാ കമ്മറ്റി അംഗങ്ങളായ എല്‍ദോസ് മത്തായി, അലീന ജോയ്, കിരണ്‍, ജോയല്‍ ജോസഫ്, പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ബൈജു നമ്പിക്കൊല്ലി.സി പി ഐ എം ലോക്കല്‍ സെകട്ടറി സി ഡി അജീഷ് ,അക്ഷയ് റോയ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍