ശ്രീ നാരായണ ഗുരുദേവനെ ഫേസ്ബുക്ക് വഴി അപമാനിച്ചതായി പരാതി: യുവാവിനെതിരെ പോലീസ് കേസെടുത്തു
ബത്തേരി:സുല്‍ത്താന്‍ ബത്തേരി പാപ്പളശ്ശേരി സ്വദേശി സുധീഷ് പാപ്പളശ്ശേരിക്കെതിരെയാണ് കേണിച്ചിറ പോലീസ് കേസെടുത്തത്. എസ് എന്‍ ഡിപി യോഗം ബത്തേരി യൂണിയന് കണ്‍വീനര്‍ കെ കെ ഷാജി കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.സാമൂഹ്യ മാധ്യമങ്ങളില്‍ സ്പര്‍ദ്ദ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയും കരുതലോടും കൂടി ശ്രീനാരായണഗുരുദേവന്റെ ചിത്രത്തിലെ തല വെട്ടിമാറ്റി വികൃതമാക്കി ആയത് സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെയും മറ്റും പ്രചരിപ്പിച്ചു എന്ന കുറ്റം ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഐപിസി സെക്ഷന്‍ 153,കെ പി ആക്ട് 120 (ീ)വകുപ്പുകള്‍ പ്രകാരമാണ് സുധീഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത്.ലോകാരാധ്യനായ ശ്രീനാരായണഗുരു ദേവന്റെ ഛായാചിത്രം വികൃതമാക്കുകയും തലയുടെ ഭാഗം വെട്ടിമാറ്റി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുഖം ചേര്‍ക്കുകയും ലോകപ്രശസ്തമായ നാരായണ ഗുരുദേവ വചനങ്ങള്‍ വികൃതമായി ചിത്രീകരിക്കുകയും ആയത് ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്തൂവെന്നാണ് പരാതി.തങ്ങള്‍ ഈശ്വരനായി പൂജിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ ഛായാചിത്രം വികൃതമാക്കിയ നടപടിയില്‍ വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.തങ്ങള്‍ക്ക് ഇതില്‍ പരാതിയുണ്ടെന്നും എസ്.എന്‍.ഡി.പി യൂണിയന്റെ പരാതിയില്‍ പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍