ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
പുല്‍പ്പള്ളി:പുല്‍പ്പളളി ജനമൈത്രി പോലീസിന്റെയും സ്കൂള്‍ ബസ് ഡ്രൈവേഴസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായി ബോധവത്ക്കരണ സെമിനാര്‍ നടത്തി.പുല്‍പ്പള്ളി എ.എസ്.ഐ എം.കെ സാജു സെമിനാര്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ വിദ്യാര്‍ത്ഥികളുമായുള്ള യാത്ര,സുരക്ഷിതത്വം ഉറപ്പ് വരുത്തുക, മാന്യമായ പെരുമാറ്റം,വേഗത നിയന്ത്രണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് വിദഗ്ധര്‍ ക്ലാസെടുത്തു.പി.പി.ബിജു അദ്ധ്യക്ഷത വഹിച്ചു.ബേബി കൈനിക്കുടി നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍