വിഷരഹിത പഴവര്‍ഗ തോട്ടം പദ്ധതിക്ക് തുടക്കമായി
പുല്‍പ്പള്ളി: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കീടനാശിനി നിറഞ്ഞ പഴവര്‍ഗങ്ങള്‍ കഴിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കുക, സ്വന്തം കൃഷിയിടങ്ങളില്‍ പഴവര്‍ഗങ്ങള്‍ വളര്‍ത്തുക എന്ന സന്ദേശത്തിന്റെ ഭാഗമായി വയനാട് സിറ്റി ക്ലബിന്റെയും പുല്‍പ്പള്ളി മേഖലയിലെ വിവിധ വിദ്യാലയങ്ങളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ 10 ദിവസം നീണ്ടു നില്ക്കുന്ന പഴവര്‍ഗ തോട്ട പദ്ധതിക്ക് പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി.മാവ്, പ്ലാവ് സപ്പോട്ട, ഫാഷന്‍ ഫ്രൂട്ട്, വാഴ, ആപ്പിള്‍, മുന്തിരി തുടങ്ങിയ 20 ഓളം ഇനങ്ങളിലുള്ള പഴവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായത്. മൂന്ന് വര്‍ഷമായി തുടര്‍ന്നുവരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ഷവും 10 ദിവസം നീണ്ടു നില്ക്കുന്ന പരിപാടിക്ക് തുടക്കമായത്. ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപകന് ഗോവിന്ദന്‍കുട്ടിക്ക് പഴവര്‍ഗങ്ങളുടെ തൈ നല്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, കെ.ആര്. ജയരാജ്, ബാബു വട്ടോളി, ബെന്നി മാത്യു, സി.ഡി. ബാബു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍