ബോധവല്‍ക്കരണ ക്ലാസ് നടത്തി
ബത്തേരി:സുല്‍ത്താന്‍ ബത്തേരി ചോരംകൊല്ലി കോളനിയില്‍ 'മഴക്കാല രോഗങ്ങളും, സിദ്ധ വൈദ്യവും' എന്ന വിഷയത്തെ ആസ്പദമാക്കി ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.മഴക്കാലത്ത് കഴിക്കേണ്ട സിദ്ധ പഥ്യാഹാര രീതികള്‍,കൊതുകു കൂത്താടി നശീകരണ വഴികള്‍,മഴക്കാല മുന്നൊരുക്കങ്ങള്‍ എന്നിവയെ കുറിച്ച് ഡോ. അരുണ്‍ ബേബി ക്ലാസെടുത്തു.സൗജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പും ഇതോടൊപ്പം നടത്തപ്പെട്ടു.കണ്ണങ്കോട് നവോദയ ഗ്രന്ഥശാല പ്രസിഡന്റ് സി.എം ഐസക് നന്ദി പ്രകാശിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍