OPEN NEWSER

Wednesday 16. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍ ;20 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു; ചെയ്തത് 20 വര്‍ഷത്തോളം ശിക്ഷലഭിക്കാവുന്ന കുറ്റംപ

  • Kalpetta
25 May 2019

കല്‍പ്പറ്റ:വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയിഡില്‍ മാരുതിക്കാറില്‍ കടത്തുകയായിരുന്ന മാരകലഹരി മരുന്നായ എംഡിഎംഎ (മെഥ്‌ലിന്‍ ഡയോക്‌സി മെഥാംഫെറ്റമിന്‍) പിടികൂടി.മേലെ വാഴവറ്റ മലക്കാട് റോഡില്‍ വെച്ച് നടത്തിയ പരിശോധനയില്‍ കെഎല്‍ 55 യു 9217 നമ്പര്‍ മാരുതി ആള്‍ട്ടോ കാറില്‍ നിന്നും 19.97 ഗ്രാം എംഡിഎംഎയാണ് പിടിച്ചത്. മയക്കുമരുന്ന് കടത്തിയ ബംഗഌര്‍ കോലാര്‍ സ്വദേശി ധനീഷ് അഹമ്മദ് ( 28) കോഴിക്കോട് മായനാട് സ്വദേശി രഞ്ജിത് (27) മലപ്പുറം വഴിക്കടവ് സ്വദേശി റിസ്വാന്‍ (22) എന്നിവരെ അറസ്റ്റ് ചെയ്തു. മലബാര്‍ മേഖലയില്‍ സിന്തറ്റിക് മയക്കുമരുന്നിന്റെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് സൂചനയുണ്ട്.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി,ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍,പ്രിവന്റീവ് ഓഫീസര്‍ പ്രഭാകരന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രമോദ്,രജിത്ത്,സുഷാദ്,വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജമോള്‍,ഡ്രൈവര്‍ ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

പ്രതികളില്‍ നിന്നും 4 മൊബൈല്‍ ഫോണുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, ്രൈഡവിംഗ് ലൈസന്‍സ്, 1350 രൂപ എന്നിവയും പിടിച്ചെടുത്തു.മലബാര്‍ മേഖലയില്‍ സിന്തറ്റിക് മയക്കുമരുന്നിന്റെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് സൂചനയുണ്ട്. സംഘത്തിലെ പ്രധാനിയായ ബാഗഌര്‍ സ്വദേശിയായ മലയാളിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.പ്രതികള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

രാസലഹരികളില്‍ പ്രധാനിയാണ് എംഡിഎംഎ (മെഥ്‌ലിന്‍ ഡയോക്‌സി മെഥാംഫെറ്റമിന്‍) കൃത്രിമ രാസലഹരികളുടെ വിഭാഗത്തിലാണ് എംഡിഎംഎ, എല്‍എസ്ഡി, കെറ്റമീന്‍, ഫെന്റനില്‍ സിട്രേറ്റ്, പെന്റാസോസിന്‍ തുടങ്ങിയവ രാസലഹരികള്‍ ഉള്‍പ്പെടുന്നത്.  ഇന്ത്യയില്‍ വ്യവസായ ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ദുരുപയോഗം ചെയ്താണ് ഇവയുടെ നിര്‍മാണം.

എംഡിഎംഎയുടെ വിളിപ്പേര് റേപ്പ് ഡ്രഗ് എന്നാണ്. പാര്‍ട്ടികള്‍ക്കിടെ നഖത്തിന്റെ തുമ്പോളം എംഡിഎംഎ ബീയറിലും മറ്റും രഹസ്യമായി കലര്‍ത്തി പെണ്‍കുട്ടികള്‍ക്കു നല്‍കി ചൂഷണം ചെയ്യുന്ന രീതി ബെംഗളൂരുവിലും മറ്റും വ്യാപകമായപ്പോഴാണ് ഈ പേരുവീണത്. ഒരു കിലോയില്‍ താഴെവരെ കഞ്ചാവ് കൈവശം വയ്ക്കുന്നതു ജാമ്യം കിട്ടാവുന്ന കുറ്റമാണ്. എന്നാല്‍, എംഡിഎംഎ .002 ഗ്രാമിലധികം കയ്യില്‍ വച്ചാല്‍പോലും ജാമ്യം കിട്ടില്ല. നിലവില്‍ ഇന്നത്തെ കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എംഡിഎംഎ ഒരു ഗ്രാമിന് ഏകദേശം 4000ത്തോളം രൂപയാണു വില. 3 തവണ ഉപയോഗിക്കാമെന്നതും ഒരു തവണ ഉപയോഗിച്ചാല്‍ 3 ദിവസത്തോളം ലഹരി ലഭിക്കുമെന്നതും പ്രത്യേകത. എംഡിഎംഎയുടെ ഒരു സ്റ്റാംപ് കൊണ്ടു 30 പേര്‍ക്കും ഉപയോഗിക്കാം. 30 പാളികളായി കീറിയെടുത്താണ് ഉപയോഗം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • യുവാവിനെ പുഴയില്‍ കാണാതായി
  • പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു
  • കേരളം ഭരിക്കുന്നത് ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും മുഖംതിരിക്കുന്ന സര്‍ക്കാര്‍: സണ്ണി ജോസഫ് എംഎ എ
  • അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ഒ.ആര്‍ കേളു
  • റവന്യു ഡിജിറ്റല്‍ കാര്‍ഡ് നവംബറോടെ നടപ്പാക്കും: മന്ത്രി കെ രാജന്‍; വയനാട് ജില്ലാതല പട്ടയമേളയില്‍ 997 രേഖകള്‍ വിതരണം ചെയ്തു
  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വയോധിക ബസിടിച്ച് മരിച്ചു.
  • തൊഴിലന്വേഷകര്‍ക്കായി ജോബ് സീക്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു; ജില്ലയില്‍ 10000 തൊഴില്‍ ഉറപ്പാക്കും;തൊഴിലന്വേഷകര്‍ക്ക് ഡിഡബ്ല്യുഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം
  • മാനന്തവാടി നഗരസഭ ഭരണസമിതി യോഗം: എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി
  • തദ്ദേശ തിരഞ്ഞെടുപ്പ്: വിജ്ഞാപനം ഒക്ടോബറില്‍; വോട്ടര്‍ പട്ടിക ഉടന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show