മാനന്തവാടി:മാനന്തവാടിയില്‍ ഇന്ന് മുതല്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണവുമായി ബന്ധപ്പെട്ട് ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം രൂക്ഷമാകുന്നു.സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ബസ് സ്റ്റാന്റ് പരിസരത്തെ ഓട്ടോ സ്റ്റാന്റില്‍ വരുത്തിയ പരിഷ്കാരങ്ങള്‍ തൊഴിലാളികളോട് ആലോചിക്കാതെയാണ് നടപ്പില്‍ വരുത്തിയതെന്നും, അത് അംഗീകരിക്കില്ലെന്നും തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ സംയുക്ത തൊഴിലാളി ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗത്തിലെടുത്ത നിയമാധിഷ്ഠിത തീരുമാനം ഇന്നു മുതല്‍ നടപ്പിലാക്കുമെന്നും,മറ്റ് പ്രതിഷേധങ്ങളും, അഭിപ്രായങ്ങളും അടുത്ത മീറ്റിങ്ങില്‍ പരിഗണിച്ച് വേണ്ട മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ നടപ്പിലാക്കുമെന്നും നഗരസഭ അറിയിച്ചു. ഇതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അഭിപ്രായ ഐക്യം രൂപപ്പെടാത്തതില് പ്രതിഷേധം വീണ്ടും തുടരുകയാണ്. മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ പി കെ മണിയും സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍