കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് അറസ്റ്റില്‍
തൊണ്ടര്‍നാട്:ഓട്ടോറിക്ഷയില്‍ കഞ്ചാവുമായെത്തി വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെ തൊണ്ടര്‍നാട് എസ്.ഐ കെ.വി മഹേഷും സംഘവും അറസ്റ്റ് ചെയ്തു. മട്ടിലയം ഊരാളി വീട്ടില്‍ അജ്മല്‍ (29) ആണ് അറസ്റ്റിലായത്. ഇയ്യാളില്‍ നിന്നും വില്‍പ്പനക്കായി പാക്കറ്റുകളായി സൂക്ഷിച്ച 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് വില്‍പ്പനക്കായി ഉപയോഗിച്ച കെ.എല്‍ 72 62 09 നമ്പര്‍ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍