ഒന്നാമത് അഭിമന്യു സ്മാരക എന്‍ഡോവ്മെന്റ് പുരസ്ക്കാരവും ക്യാഷ് അവാര്‍ഡും വിഷ്ണുമായക്ക്.
കല്‍പ്പറ്റ:എസ്എഫ്ഐ വയനാട് ജില്ലാ കമ്മറ്റി നല്കുന്ന ഒന്നാമത് അഭിമന്യു എന്‍ഡോവ്മെന്റ് പുരസ്ക്കാരവും 10001 രൂപ ക്യാഷ് െ്രെപസും എസ് കെ എം ജെ സ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിഷ്ണുമായക്ക് നല്കി.പുരസ്ക്കാരം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന് ദേവ് കൈമാറി. പരീക്ഷക്ക് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മ മരിച്ചിട്ടും ഹൃദയസംബന്ധമായ രോഗം നേരിടുന്ന അച്ഛന് ശ്രീനിവാസന് തണലായി മികച്ച വിജയം കൈവരിച്ചതിനാണ് വിഷ്ണുമായക്ക് പുരസ്ക്കാരം നല്‍കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍