ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു
കല്‍പ്പറ്റ:കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ പെരുന്തട്ട ഒന്നാം നമ്പര്‍ ഡിവിഷനിലെ ക്വാര്‍ട്ടേസിന് സമീപം വെച്ച് ക്രഷര്‍ നിര്‍മ്മിക്കാനായി സൂക്ഷിച്ചിരുന്ന ഇരുമ്പ് സാധനസാമഗ്രികള്‍ മോഷ്ടിച്ച കേസിലെ പ്രതിയെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ എടഗുനി മേലെ ലക്ഷം വീട് രാഷിത്ത് (32) ആണ് അറസ്റ്റിലായത്. ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഇരുമ്പ് സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. തൊണ്ടികടത്തിയ കെഎല്‍ 12 എഫ് 8976 ഗുഡ്സ് വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. രാഷിത്ത് എന്‍ഡിപിഎസ് അടക്കമുള്ള കേസുകളില്‍ മുമ്പ് പ്രതിയായിട്ടുണ്ട്. മോഷണത്തില്‍ മറ്റുപ്രതികള്‍ ഉള്ളതായും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍