പഠനോപകരണ വിതരണവും മോട്ടിവേഷന്‍ ക്ലാസും
മീനങ്ങാടി:സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.പ്രകാശ് പ്രാസ് കോയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.മീനങ്ങാടി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഉഷ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.കെ പ്രജിത്ത് ഉത്ഘാടനം ചെയ്തു.തുടര്‍ന്ന് ബാല്യത്തിലെ കൊഴിയുന്ന കുരുന്നുകള്‍ എന്ന വിഷയത്തില്‍ ഫിറോസ് മലനാട് ക്ലാസെടുത്തു.ഷെരീഫ് മീനങ്ങാടി,വര്‍ഗീസ് തേക്കുംച്ചോട്ടില്,പോള്‍സണ്‍, രമേശ് കലൈറാണി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍