റംസാന് ഈദുല്‍ ഫിത്വര്‍ കിറ്റുകള്‍ വിതരണം ചെയ്തു
പനമരം:പനമരം സാമുഹിക ആരോഗ്യ കേന്ദ്രം,സാന്ത്വനം പെയിന്‍ & പാലിയേറ്റീവ് ഗ്രൂപ്പിന്റെ െ്രെപമറി ,സെക്കണ്ടറി പരിചരണത്തിലുള്ള രോഗികളിലെ ഏററവും നിര്‍ദ്ധനരായ വര്‍ക്കുള്ള ഈ വര്‍ഷത്തെ റംസാന് ഈദുല്‍ ഫിത്വര്‍ കിറ്റുകളുടെ വിതരണം ഡോക്ടര്‍.സുനു പ്രസിഡന്റ് അസൈനാര്‍ക്ക് കിറ്റ് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.അരി,ബിരിയാണിയരി,നെയ്യ്,വെളിച്ചെണ്ണ,ഓയില്‍, പഞ്ചസാര,തേയില,പപ്പടം,പലവ്യഞ്ജനം,പച്ചക്കറി തുടങ്ങിയവയടങ്ങിയ കിറ്റുകള്‍ 25 ഓളം വീടുകളില്‍ എത്തിച്ചുകൊടുത്തു.പ്രസിഡന്റ് അസൈനാര്‍,സെക്രട്ടറി മനോജ്, ട്രഷറര്‍ അഷ്റഫ്,ഹക്കീം ഷര്‍മിന, സലീം തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍