വാട്ട്സ് ആപ്പ് കൂട്ടായ്മ നടത്തിയ സംഗീത സല്ലാപം വേറിട്ട അനുഭവമായി
പുല്‍പ്പള്ളി:സംഗീത സല്ലാപം വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള സംഗീത ഉത്സവം 2019 സ്വരമാധുരിയുടെ വേറിട്ട അനുഭവമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഗായകര്‍ സ്വരലയ താളങ്ങള്‍ കൊണ്ട് ഒത്തുചേരല്‍ ഉത്സവമാക്കി. സംഗീത സല്ലാപം വാട്സാപ്പ് ഗ്രൂപ്പിന്റെ 200 അംഗങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്. കേരളത്തിന് അകത്തും പുറത്തും നിന്നുള്ള ഗായകരാണ് ഗ്രൂപ്പിലുള്ളത്. മൂന്ന് മാസം നീണ്ട പരിശ്രമങ്ങളുടെ ഭാഗമായാണ് പുല്‍പ്പള്ളി വനമൂലികയില്‍ ഒത്തുചേരല്‍ നടന്നത്. ഇതുവരെയും പൊതുവേദിയില്‍ പാടാന്‍ അവസരം ലഭിക്കാതെയിരുന്ന കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വേദിയില്‍ പാടി. ഇതുവരെയും നേരില്‍ കാണാത്തവര്‍ പാട്ട് പാടി പരിചയപ്പെട്ടാണ് കുടുംബസമേതം സംഗമത്തില്‍ എത്തിയത്.വാട്ട്സ് ആപ്പ് കൂട്ടായ്മയില്‍ ഒരുക്കിയ സ്വരമാധുരിയുടെ ഉത്സവം വ്യത്യസ്ത അനുഭവമാണ് ഇവര്‍ക്ക് നല്‍കിയത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ഗ്രൂപ്പ് അഡ്മിന് സി.ഡി. ബാബു അധ്യക്ഷത വഹിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, എം.കെ. സാജു, കോഓഡിനേറ്റര്‍ ബെന്നി മാത്യു, തൃദീപ് കുമാര്‍, സി.പി. മാത്യു, ബേബി, ജയേഷ് ഗോപിനാഥ്, കാര്‍ത്യായാനി, ബിന്ദു ബാബു, എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍