നിരവില്‍പ്പുഴ സ്വദേശിയെ കുറ്റിയാടി പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
നിരവില്‍പ്പുഴ:നിരവില്‍പ്പുഴ കൊച്ചുപറമ്പില്‍ തോമസ് അമ്മിണി ദമ്പതികളുടെ മകന് ബിനോയ് (40) യെയാണ് കുറ്റിയാടി പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആശാരിപ്പണിക്കാരനായ ഇയാള്‍ രണ്ട് വര്‍ഷത്തോളമായി കുറ്റിയാടിയില്‍ താമസിച്ച് ജോലി ചെയതുവരുകയായിരുന്നു.ഇന്നലെ രാവിലെ കുറ്റിയാടി പുഴയിലെ മുക്കണ്ണം കുഴിയിലാണ് ബിനോയിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.കുളിക്കാനിറങ്ങുന്നതിനിടയില്‍ ചുഴിയിലകപ്പെട്ട് മുങ്ങിമരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം,പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.സഹോദരങ്ങള്‍:സജി,ജയേഷ്, ലൗലി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍