വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
പനമരം:നീര്‍വാരം ഗവ.ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും, പനമരം കീഞ്ഞുകടവ് പുത്തന്‍തോട്ടത്തില്‍ ആസിഫലി ആസിയ ദമ്പതികളുടെ മകനുമായ അജ്മല്‍ (17) ആണ് മരിച്ചത്. നോമ്പ് പ്രമാണിച്ച് ഇന്നലെ രാത്രി പള്ളിയില്‍ കിടന്നുറങ്ങിയ അജ്മല്‍ ഇന്ന് രാവിലെ ആറരയോടെ സുഹൃത്തുക്കളോടൊപ്പം പനമരം കബനി പുഴയിലെ കീഞ്ഞ് കടവ് പുഴക്കടവില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു. പുഴയില്‍ മുങ്ങിയ ഉടന്‍ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിക്കുകയും, നാട്ടുകാര്‍ തിരച്ചില്‍ നടത്തി അര മണിക്കൂറിനുള്ളില്‍ അജ്മലിനെ പുറത്തെടുക്കുകയുമായിരുന്നു.ഉടന്‍ തന്നെ ജില്ലാശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അജ്മല്‍ മരിക്കുകയായിരുന്നു. ആബിദ്, അസീബ എന്നിവര്‍ സഹോദരങ്ങളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍