മുന്‍ഗണന റേഷന്‍ കാര്‍ഡ്; അനര്‍ഹര്‍ക്ക് നോട്ടീസ് നല്കി
ബത്തേരി:സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ അനധികൃതമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ച് റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ 5 കാര്‍ഡ് ഉടമകള്‍ക്ക് 1955 -ലെ അവശ്യസാധന നിയമം സെക്ഷന്‍ 7, ഐ പി സി സെക്ഷന്‍ 191 വകുപ്പുകള്‍ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് നല്‍കിയതായി ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കുകയും മുന്‍ഗണനാ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വെച്ച് റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണന്നും സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍