ഇഫ്താര്‍ വിരുന്നൊരുക്കി.

അബുദാബി:വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്താര്‍ വിരുന്നൊരുക്കി.അബുദാബിയില്‍ നടന്ന വയനാട്ടുകാരുടെ ഇഫ്താര്‍ വിരുന്നും കുടുംബ സംഗമവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഈ വര്‍ഷം എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷയില്‍ വിജയം നേടിയ കുട്ടികളുടെ മാതാപിതാക്കളെ ചടങ്ങില്‍ ആദരിച്ചു.യഥാര്‍ത്ഥത്തില്‍ ആദരിക്കപ്പെടേണ്ടത് രക്ഷിതാക്കളാണെന്നും അവരുടെ കഷ്ടപ്പാടിന്റെയും വിയര്‍പ്പിന്റെയും വിലയാണ് മക്കള്‍ക്ക് കിട്ടുന്ന വിജയം എന്നും പ്രസിഡന്റ് നവാസ് മാനന്തവാടി അഭിപ്രായപ്പെട്ടു.ചടങ്ങില്‍ സെക്രട്ടറി ജോണി കുര്യാകോസ്,രക്ഷാധികാരി നസീര്‍ പുളിക്കൂല്‍,ഷബീര്‍,ശരത്ത്,ഖദീജ,ജോബിന്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍