ചുള്ളിയോട് വനിത ഐ.ടി.ഐ യോടുള്ള അവഗണന: കെ.എസ്.യു പ്രതിഷേധ മാര്‍ച്ച് നടത്തി
കൊളിയാടി:നെന്മേനി ഗ്രാമ പഞ്ചായത്തില്‍ ചുള്ളിയോടില് പ്രവര്‍ത്തിക്കുന്ന വനിത ഐ.ടി.ഐ യോടുള്ള അവഗണകള്ക്കെതിരെ കെ.എസ്.യു വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നേന്മേനി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലവും സ്വന്തം കെട്ടിടം ഇല്ലാത്തതിനാലും ഗവ.വനിത ഐ.ടി.ഐ ജില്ലയ്ക്ക് നഷ്ടപ്പെടാന്‍ സാധ്യതയേറി.ഈ വര്‍ഷം പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന് അനുവദിക്കണമെങ്കില്‍ അടിസ്ഥാന സൗകര്യ അപര്യാപ്തത പരിഹരിക്കുകയും സ്വന്തം കെട്ടിടം എന്ന ആവശ്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്ത് അധികൃതര്‍ അനാസ്ഥ തുടരുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കെ.എസ്. യു മാര്‍ച്ച്.കെട്ടിടത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും ലഭ്യതയുടെ ഉറപ്പിന്മേലാണ് സംസ്ഥാന സര്‍ക്കാര്‍ ജില്ലയ്ക്ക് അനുവദിച്ച ഐടി ഐ നേന്മേനി പഞ്ചായത്തിനു ലഭിച്ചത്. പ്രസ്തുത വിഷയത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകണമെന്നും ഐ ടി ഐയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും എന്നു അവശ്യപ്പെട്ടാണ് കെ എസ് യു മാര്‍ച്ച് സംഘടിപ്പിച്ചത്. ഡി സി സി ജനറല്‍ സെക്രട്ടറി കെ ഇ വിനയന് മാര്‍ച്ച് ഉത്ഘാടനം ചെയ്തു. കെ എസ് യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയി ,ലയണല്‍ മാത്യു ,സംഷാദ് മരയ്ക്കാര്‍ ,ഷാജി ചുള്ളിയോട് ,നിഖില്‍ തോമസ് ,ഷൈജിത്ത് , സുഷോബ് ചെറുകുമ്പം ,ഗൗതം ഗോഗുല്‍ദാസ് ,യൂനസ് അലി , ജിത്തു മടക്കര, ജിനു കോളിയാടി ,ഡിറ്റോ ജോസ്, ശ്രീലക്ഷ്മി, എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍