ഒന്നരവയസ് പ്രായമുള്ള കുഞ്ഞ് തീപ്പൊള്ളലേറ്റ് മരിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളി അമരക്കുനിയിലെ ഓട്ടോ ഡ്രൈവറായ സുനീഷിന്റെ മകള്‍ ആദിയയാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീടിനോട് ചേര്‍ന്നുള്ള ചായ്പ്പിലെ അടുപ്പില്‍ നിന്നും കുട്ടിയുടെ ഉടുപ്പിന് തീപിടിക്കുകയായിരുന്നു.ഉടന്‍തന്നെ അമ്മ നീനു വെള്ളമൊഴിച്ച് തീകെടുത്തിയശേഷം അയല്‍വാസികളുടെ സഹായത്തോടെ കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായ പൊള്ളലേറ്റിരുന്നതിനാല്‍ കുട്ടിയെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും അവിടെ വെച്ച് ഇന്ന് പുലര്‍ച്ചെ നാലരയോടെ കുട്ടി മരിക്കുകയുമായിരുന്നു. ആത്മിയ ഏക സഹോദരിയാണ്. സംസ്കാരചടങ്ങുകള്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വീട്ട് വളപ്പില്‍ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍