പ്രതിസന്ധിയോട് പടവെട്ടി നേടിയ വിജയം..! ഗോകുലിനേയും ബിബിഷയേയും ആദരിച്ചു
വെള്ളമുണ്ട:വെള്ളമുണ്ട പഞ്ചായത്തിലെ നാരോക്കടവ് വാര്‍ഡില്‍ ഉള്‍പ്പെടുന്ന ബാണാസുര മലയുടെ താഴ്വരയില് സ്ഥിതി ചെയ്യുന്ന പൂര്‍ണ്ണമായും ആദിവാസികള്‍ താമസിക്കുന്ന വാളാരംകുന്ന് ആദിവാസി കോളനിയില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഗോകുല്‍.ജി ,ബിബിഷ ബാബു എന്നീ വിദ്യാര്‍ത്ഥികളെ ആദരിച്ചു.വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ് സ്കൂള്‍ പി.ടി.എ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ഐ.സി ജോസിന്റ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തകരും നാട്ടുകാരും ഡി.വൈ.എഫ്.ഐ നാരോക്കടവ് യൂണിറ്റ് കമ്മറ്റിയും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളെ ആദരിച്ചത്.നിരവധി പരാധീനതകള്‍ക്കിടയില്‍ നിന്നും, കിലോമീറ്ററുകള്‍ കാല്‍നടയായി നടന്ന് വിദ്യാര്‍ത്ഥികള്‍ നേടിയ വിജയം വാളാരം കുന്നിന് അഭിമാനമായി.ഗോകുല്‍ വാരാമ്പറ്റ ഹൈസ്കൂളില്‍ നിന്നും ബിബിഷ വെള്ളമുണ്ട ഹൈസ്കൂളില്‍ നിന്നു മാണ് വിജയിച്ചത്. ചന്തു അത്തി മറ്റീ, രാജന് വാളാരംകുന്ന് ,നിതിന്‍ ദാസ് നാരോക്കടവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍