കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി
മാനന്തവാടി:ഹ്യൂമണ്‍ റൈറ്റ്സ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലും മാനന്തവാടി നളന്ദ കോളേജും ആദിവാസി ഉദ്യോഗാര്ത്ഥികള്ക്കുവേണ്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി.എച്ച്.ആര്.സി.പി.സി സംസ്ഥാന പ്രസിഡന്റ് പി.ജെ ജോണിന്റെ നേതൃത്വത്തില്‍ 120 പേരാണ് ക്ലാസില്‍ പങ്കെടുത്തത്. മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ ജി.പ്രമോദിന്റെ അദ്ധ്യക്ഷതയില്‍ സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് ക്ലാസ് ഉദ്്ഘാടനം ചെയ്തു.അസി.സൂപ്രണ്ട് ഓഫ്് പോലീസ് ഡോ.വൈഭവ് സക്സേന ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തി. എച്ച്.ആര്.സി.പി.സി ദേശീയ പ്രസിഡന്റ ജോയി മോളത്ത് കോഴിക്കോട്,ദേശീയ ജന: സെക്രട്ടറി മുണ്ടേല പ്രസാദ് തിരുവന്തപുരം,പ്രൊഫ: സല്വരാജ്, ജില്ലാ പ്രസിഡന്റ അജികൊളോണിയ,രാജു കോടഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.എംപ്ലോയ്മെന്റ് ഓഫീസര്‍ ഇ.മനോജ്, ഇ.ജി ജോസഫ്,പി.ജെ ജോണ്മാസറ്റര് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.പി.ജെ ജോണ്‍ സ്വാഗതവും വി.ടി മാത്യു നന്ദിയും പറഞ്ഞു. ഉച്ചകഴിഞ്ഞ്് എച്ച്.ആര്.സി.പി.സി യുടെ പ്രതിനിധി സമ്മേളനം ദേശീയ പ്രസിഡന്റ് ജോയി മോളത്ത ഉദ്്ഘാടനം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍