കല്‍പ്പറ്റ ഏരിയ സമ്മേളനം നടത്തി
കല്‍പ്പറ്റ:ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന് സി.ഐ.ടി.യു കല്‍പ്പറ്റ ഏരിയ സമ്മേളനം സി.ഭസ്ക്കരന് നഗര്‍ ടി.എസ്.സ്മാരകഹാളില്വെച്ച് നടന്നു.സി.പി.ഐ.എം.ജില്ലാ സെക്രട്ടറി പി.ഗഗാറിന് സമ്മേളനം ഉദ്ഘാടനം ചെയ്തു.ചെറുകിട വാഹനങ്ങളില്‍ ജി.പി.എസ്.ഘടിപ്പിക്കുവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഒഴിവാക്കണമെന്ന് ഓട്ടോ ടാക്സി ഫെഡറേഷന് സി ഐ ടി യു കല്‍പ്പറ്റ ഏരിയസമ്മേളനം ആവശ്യപ്പെട്ടു.പെട്രോള്‍,ഡീസല്‍ വിലവര്‍ദ്ധനയും സ്പെയര്‍പാര്‍ട്സിന്റെ വില കുതിച്ചുയരുന്നതും കാരണം തകര്‍ന്നുകൊണ്ടിരിക്കുന്ന ഈ മേഖലയ്ക്ക് വലിയതിരിച്ചടിയാണ്.പഴയ വാഹനങ്ങളില്‍ ജി.പി.എസ്.ഘടിപ്പിക്കുവാനുള്ള തീരുമാനം ഈ മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളിക്ക് കടുത്തസാമ്പത്തിക ബാധ്യതയാണ് ഇതുമൂലം ഉണ്ടാകുന്നത്.അതുകൊണ്ട് ജി.പി.എസ്.ഘടിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ട്രഷറര്‍ മനോജ് ബാബു അധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു.ജില്ലാ പ്രസിഡന്റ് വി.വി.ബേബി,കെ.സുഗതന്,എം.മധു,പി.എം.സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികളായി പ്രസിഡന്റ് റിയാസ് കമ്പളക്കാട്,വൈസ് പ്രസിഡന്റ് കെ.കെ.ഗിരീഷ്,കെ.ശ്രീനിവാസന്,സെക്രട്ടറി പി.എം.സന്തോഷ്കുമാര്‍,ജോസിന്റ് സെക്രട്ടറി കെ.പി.റഫീഖ്,കമറുദ്ദീന്,ട്രഷറര്‍ മനോജ് ബാബു എന്നിവരേയും തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍