അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം നടപ്പിലാക്കണം:കേരള യുക്തിവാദി സംഘം
കല്‍പ്പറ്റ:വര്‍ദ്ധിച്ചുവരുന്ന ആത്മീയ ചൂഷണങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഭരണഘടന വിഭാവനം ചെയ്യുന്ന ശാസ്ത്രാവബോധം വളര്‍ത്താനും കുറ്റവാളികളെ നിയമത്തിനുമുമ്പില്‍ എത്തിക്കാനും അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളയുക്തിവാദിസംഘം സംസ്ഥാനതലത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.പിണങ്ങോട് ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് കളക്ട്രേറ്റില്‍ സമാപിച്ചു.സംസ്ഥാന കമ്മിറ്റി അംഗം രാജു ജോസഫ് ധര്‍ണ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി.പി.തോമസ് മാസ്റ്റര്‍,എം.മുകുന്ദകുമാര്‍,എം.ദിവാകരന്,വി.എ.സെബാസ്റ്റിയന്,കെ.യു.വൈക്കിംഗ്,എം.ടി.ഔസേഫ്,ബഷീര്‍ ആനന്ദ്,കെ.ജോണ്‍,സി.എച്ച്.മനോജ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍