എന്‍എസ്എസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ബത്തേരി:സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന അബോഡ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കഴിഞ്ഞവര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച എന്‍എസ്എസ് യൂണിറ്റുകള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.വയനാട് ജില്ലയിലെ മികച്ച സ്കൂളുകളായി എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കല്‍പ്പറ്റയും,സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബത്തേരിയും തെരഞ്ഞെടുക്കപ്പെട്ടു.മികച്ച പ്രോഗ്രാം ഓഫീസര്‍മാരായി എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശ്യാല്‍ കെ.എസ് , സര്വജനഹയര് സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നവീന്‍ പോളിനെയും തിരഞ്ഞെടുത്തു. ജില്ലയിലെ മികച്ച വളണ്ടിയര്‍മാര്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ലക്ഷ്മണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ ഡി എം അജീഷ് കെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. അബോഡ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡണ്ട് മാമന് ഈപ്പന് സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍