നീര്‍വാരം കലികാ വായനശാല ;പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
നീര്‍വാരം:നീര്‍വാരം കലികാ വായനശാലയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വെച്ച് പ്രസിഡന്റായി കെ യു ഉദയകുമാറിനെയും,സെക്രട്ടറിയായി ജോഷി കെ.ജെ യേയും തിരഞ്ഞെടുത്തു.വൈ.പ്രസിഡന്റ്:ശ്രീജിത്ത് വി.എല്‍,ജോ.സെക്രട്ടറി: ഷിജു ഇ.വി,ലൈബ്രേറിയന്‍: അനില്‍ പി.കെ,ഖജാന്‍ജി:സാബു കെ.എ,എക്സിക്യൂട്ടീവ് അംഗങ്ങള്‍:സിമി ജോണ്സന്,ആര്യ സജീഷ്,ജോഷി ഇ.എസ് എന്നിവരാണ് മറ്റു ഭാരവാഹികള്‍. നീര്‍വാരം പ്രദേശത്തെ വന്യമൃഗശല്യത്തിന് ഉടന്‍ പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും, നീര്‍വാരം സ്കൂള്‍ പരിസരത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട് ഇത് തടയുന്നതിന് അധികാരികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍