നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ പോസ്റ്റിലിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്

കല്‍പ്പറ്റ:കല്‍പ്പറ്റ പുളിയാര്‍മലയ്ക്ക് സമീപം നിയന്ത്രണംവിട്ട സ്വിഫ്ട് കാര്‍ റോഡരികിലെ ലോ മാസ്റ്റ് ലൈറ്റ് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ മൂന്ന് പേര്‍ക്ക്് പരുക്കേറ്റു. തവിഞ്ഞാല്‍ യവനാര്‍കുളം മാമല സന്തോഷ്, പയ്യാനിക്കല്‍ ഷാജി, ചാത്തംകണ്ടത്തില്‍ സേവിയര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സന്തോഷിനൊഴികെ രണ്ടുപേര്‍ക്കും നിസാര പരുക്കാണേറ്റത്. സന്തോഷിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടിയിലേക്കുള്ള യാത്രാമധ്യേ ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. െ്രെഡവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് സൂചന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍