കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല നടത്തി
മീനങ്ങാടി:മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് യൂണിറ്റിന്റെയും,നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി വിജയികള്‍ക്കായി തൊഴില്ഉപരിപഠന മാര്‍ഗനിര്‍ദേശ സെമിനാര്‍ നടത്തി.ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ സി.ഓമന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് കെ.ടി.ബിനു അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ പി.എ അബ്ദുല്‍ നാസര്‍,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മിനി സാജു,ടി.എം ഹൈറുദ്ദീന്‍,അക്സ മരിയ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.വിവിധ വിഷയങ്ങളില്‍ ഡോ.ബാവ കെ. പാലുകുന്ന്, എം.കെ. രാജേന്ദ്രന് എന്നിവര്‍ ക്ലാസെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍