അനധികൃതമായി കടത്തിയ വീട്ടി തടികള്‍ പിടികൂടി
ബത്തേരി:മൈസൂരില്‍ നിന്നും കേരളത്തിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന 30 ഓളം വീട്ടി തടികള്‍ പിടികൂടി. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് സി.ഐ. ടി.എം മജുവും സംഘവും നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഉള്ളിച്ചാക്കുകള്‍ക്ക് അടിയിലായി ഒളിപ്പിച്ചു കടത്തിയ വീട്ടിത്തടികള്‍ പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന മടിക്കേരി സ്വദേശി സിയാദ് (33), മൈസൂര്‍ സ്വദേശി യഹിയ (42)എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. മരം കടത്തിയ കെ.എ 12 എ 3712 ഐഷര്‍ ലോറിയും, പ്രതികളേയും സുല്‍ത്താന്‍ ബത്തേരി ഫോറസ്ററ് റേഞ്ചിലേക്ക് കൈമാറി.മരത്തടികള്‍ തൃശൂരിലേക്ക് കടത്തുകയായിരുന്നുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍