മൂലങ്കാവ് സ്കൂള്‍ കെട്ടിടം പൊളിച്ചു മാറ്റിയതില്‍ വന്‍ അഴിമതി:യുവമോര്‍ച്ച
ബത്തേരി:ബത്തേരി മൂലങ്കാവ് ഗവണ്മെന്റ് ഹൈസ്കൂളിന്റ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ ആരോപിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രകാരം സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നതിനും മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് മറയാക്കികൊണ്ടാണ് പഴയ കെട്ടിടം പൊളിച്ചു നീക്കുന്നത് ഏകദേശം പതിനഞ്ചുലക്ഷം രൂപ വിലമതിക്കുന്ന ഉരുപ്പടികള്‍ ടെണ്ടര്‍ ചെയ്തത് രണ്ട് ലക്ഷം രൂപയില്‍ താഴെ മാത്രമാണ്. ഇത് ചില ഉദ്യോഗസ്ഥന്മാരും, കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും യുവമോര്‍ച്ച.പൊളിച്ച കെട്ടിടത്തിന്റെ ഓടുകള്‍ മാത്രം രണ്ടുലക്ഷം രൂപയ്ക്കുമുകളിലാണ് മറിച്ചു വിറ്റത്.പൂര്‍ണമായി കരിങ്കല്ല് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ കല്ലുകള്‍ മാത്രം നൂറു കണക്കിന് ലോഡുകളാണ് പുറത്തു സ്കൂളില്‍ നിന്നും പുറത്ത് പോയത്. ഇത് മൂലം ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് സര് കാരിനുണ്ടായിരിക്കുന്നത്. ഇതിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കുമെന്നും പ്രശാന്ത് മലവയല്‍ പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍