ട്രഞ്ചില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ പുലിയെ ഉള്‍വനത്തില്‍ വിട്ടയച്ചു
ബത്തേരി:വയനാട് വനാതിര്‍ത്തിയോട് ചേര്‍ന്ന ട്രഞ്ചിലാണ് ഇന്ന് രാവിലെയോടെ പുലി കുടുങ്ങിയത്. മുത്തങ്ങ റെയിഞ്ചില്‍പ്പെടുന്ന ചീരാല്‍ കമ്പക്കോടി വനാതിര്‍ത്തിയിലെ ആന പ്രതിരോധ കിടങ്ങിലാണ് പുലി കുടുങ്ങിയത്. മൂന്ന് വയസ്സുള്ള ആണ്‍പുലിയെയാണ് കെണിയിലകപ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെറ്ററിനറി സര്ജന് ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ പുലിയെ മയക്കുവെടി വെച്ച് പിടികൂടിയ ശേഷം ഉള്‍വനത്തില്‍ കൊണ്ട് വിട്ടു.ട്രഞ്ചിനുള്ളില്‍ കെണിവെച്ചതുമായി ബന്ധപ്പെട്ട് കേസെടുക്കുമെന്ന് മുത്തങ്ങ റെയിഞ്ച് ഓഫീസര്‍ വി.അജയ്ഘോഷ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍