അന്താരാഷ്ട്ര റെഡ്ക്രോസ് ദിനാചരണവും രക്തദാന ക്യാമ്പും.
പനമരം:ലോക റെഡ് ക്രോസ് ദിനാചരണത്തോടനുബന്ധിച്ച് റെഡ്ക്രോസ് വയനാട് ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പനമരത്ത് വെച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.പനമരം യതി ഡ്രൈവിംഗ് സ്കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെട്ട ക്യാമ്പ് റെഡ്ക്രോസ് ജില്ലാ ചെയര്മാന് അഡ്വ.ജോര്‍ജ് വാത്തുപറമ്പില്‍ ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ വൈസ് ചെയര്മാന് ഷമീര്‍ ചേനക്കല്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി മനോജ് .കെ.പനമരം,സുരേഷ് മാത്യു വൈദ്യഹര്,നസീം.ഒ,നൗഷാദ് മാനന്തവാടി, സുരേഷ് വരദുര്‍,തോമസ് തൃശ്ശിലേരി,ജിബിന്‍.കെ.ഏലിയാസ്,തേജസ് അഗ്രഹാരം,ജിന്‍സി ഷിജു, ശ്രീലക്ഷമി ഷിനോജ്,സുമാ ബാബു,മനോജ് മേപ്പാടി,ജിഥുന്‍.കെ.യു.,ആഷികാദാസ്,സിബി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിനിജ മെറിന് ജോയി രക്തദാന സന്ദേശം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍