വാറ്റുചാരായവും, വാഷും പിടികൂടി;രണ്ട് പേര് അറസ്റ്റില്‍
ബത്തേരി:വയനാട് എക്സൈസ് ഇന്റലിജെന്റ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് എന്‍ഫോഴ്മെന്റും, ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളും നടത്തിയ സംയുക്ത പരിശോധനയില്‍ ബത്തേരി തൊമരിമല തേയില എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നും ആറര ലിറ്റര്‍ ചാരായവും, 68 ലിറ്റര്‍ വാഷും, വാറ്റുകരണങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൊമരിമല സ്വദേശികളായ മാറാട്ടുവീട്ടില് വര്‍ക്കി (62), വലിയവീട്ടില്‍ രാമന് (70) എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. വര്‍ക്കി മുമ്പും സമാന കേസിലെ പ്രതിയായിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍