കടുവയെ കാട്ടിലേക്ക് തുരത്തി ;ആശ്വാസത്തോടെ പാറക്കടവ് നിവാസികള്‍
പുല്‍പ്പള്ളി:ഇന്നലെ രാവിലെ മുതല്‍ മുള്ളന്‍കൊല്ലി പ്രദേശത്തെ പാറക്കടവ് ,വണ്ടിക്കടവ് ഭാഗങ്ങളിലെ ജനവാസകേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിയ കടുവയെ തിരികെ കാട്ടിലേക്ക് തുരത്തി. രാവിലെ എട്ട് മണി മുതലാരംഭിച്ച പ്രയത്നത്തിനൊടുവില്‍ പതിനൊന്നരയോടെയാണ് കടുവ കാട്കയറിയത്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്ച്യാട് വനമേഖലയിലേക്കാണ് കടുവയെ തുരത്തിയത്. സൗത്ത് വയനാട് ഡി എഫ് ഒ രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം വനപാലകര്‍ പടക്കം പൊട്ടിച്ചും മറ്റും നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് കടുവ കാടണഞ്ഞത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍