പാറക്കടവില്‍ ആശങ്ക തുടരുന്നു..! കടുവ ആടിനെ കൊന്നുതിന്നു;പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നു
പുല്‍പ്പള്ളി:ഇന്നലെ രാവിലെ മുതല്‍ മുള്ളന്‍കൊല്ലി പ്രദേശത്തെ പാറക്കടവ് ,വണ്ടിക്കടവ് ഭാഗങ്ങളിലെ ജനവാസകേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിയ കടുവ ആടിനെ പിടികൂടി കൊന്നു തിന്നു.കാപ്പിപാടി കോളനിയിലെ മിനിയുടെ ആറ് മാസം പ്രായമുള്ള ആടിനെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കടുവ പിടികൂടി ഭക്ഷിച്ചത്.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാപ്പിപാടി കോളനിയോട് ചേര്‍ന്നുള്ള തോട്ടത്തില്‍ കടുവയെ കണ്ടെത്തി.ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍