യാത്രയയപ്പ് നല്കി
കേണിച്ചിറ:എ.ഡബ്ല്യു.എച്ച് ആന്റ് സി.ഡബ്ല്യു (ഐ.എന്‍.ടി.യു.സി) യൂണിയന് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേണിച്ചിറ ഇന്ദിരാ ഭവനില്‍ വെച്ച് ജോലിയില്‍ നിന്നും വിരമിച്ച അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും യാത്രയയപ്പ് നല്കി.സംസ്ഥാന അവാര്‍ഡിന് അര്‍ഹയായ ജോളിപോളിനെ ചടങ്ങില്‍ വെച്ച് ആദരിക്കുകയും ചെയ്തു.പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ നിര്‍വ്വഹിച്ചു.മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.പി ആലി നിര്‍വ്വഹിച്ചു.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.കെ.ജിബാബു,ശിവന്,ഗോപി,ശ്രീനിവാസന് തൊവരിമല,അന്നക്കുട്ടി,സീത,മായ,കൃഷ്ണകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍