ജയശ്രീ സ്കൂളിന് തിളക്കമാര്‍ന്ന വിജയം
പുല്‍പ്പള്ളി :എസ്.എസ്.എല്‍.സി പരീക്ഷയില്‍ 97.22 ശതമാനം വിജയവുമായി പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂള്‍ മികച്ച നേട്ടം കൈവരിച്ചു.27 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.കഴിഞ്ഞ തവണ ഇത് 16 ആയിരുന്നു.10 വിദ്യാര്‍ത്ഥികള്‍ 9 വിഷയങ്ങളില്‍ എ പ്ലസ് കരസ്ഥമാക്കി.പരീക്ഷ എഴുതിയ 144 കുട്ടികളില്‍ 140 പേരും വിജയിച്ചു.വിജയികളെ സ്കൂളില്‍ ചേര്‍ന്ന പി.ടി.എ യോഗം അഭിനന്ദിച്ചു.പ്രസിഡന്റ് ഷാജി പനച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ.ആര് ജയറാം,ഹെഡ്മാസ്റ്റര് കെ പി ഗോവിന്ദന് കുട്ടി,പ്രിന്‍സിപ്പല്‍ കെ.ആര് ജയരാജ്,അനീഷ ദേവി,എന്‍.എന്‍ ചന്ദ്രബാബു,പ്രഭാകരന് മേനോന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍