വീടിന്റെ തോക്കോല്‍ കൈമാറി.
വെള്ളമുണ്ട:പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കുക എന്നതിന്റെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയര്‍ ഹോം പദ്ധതി പ്രകാരം വെള്ളമുണ്ട ഗ്രാമപഞ്ചായത് പഴഞ്ചന വാര്‍ഡില്‍ റഷീദ് വെണ്ണൂറ്റില് എന്നവര്‍ക്ക് വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്ക് നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മം ജോയിന്റ് രജിസ്ട്രാര്‍ പി.റഹീം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ്. കെ.സി കുഞ്ഞ ബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സജീര്‍,അസിസ്റ്റന്റ് ഡയറക്ടര്‍ സുരേഷ്,ഗ്രാമ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ആതിക ഭായ്,ബാങ്ക് ഡയറക്ടര്‍ മാരായ അമീന്.പി.കെ, മമ്മുട്ടി അലുവ,റെജി പുന്നോലില്‍,റഫീഖ്. കെ. കെ.സി മമ്മൂട്ടി,ടി.കെ. സുലൈമാന്‍ പാറക്ക,ബാങ്ക് സെക്രട്ടറി മൊയ്തു.ടി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍