ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

ബത്തേരി:ദേശീയപാത 766 ല്‍ കൊളഗപ്പാറയ്ക്ക് സമീപം ആംബുലന്‍സും, ലോറിയും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. വാകേരി സ്വദേശി ചെറുകണ്ടിയില്‍ മുഹമ്മദ് നബീസ ദമ്പതികളുടെ മകന്‍ ഷമീര്‍ (38)ആണ് മരിച്ചത്.ബത്തേരി ഐ.എസ്.എമ്മിന്റെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം.കോഴിക്കോട് രോഗിയെ എത്തിച്ചതിന് ശേഷം തിരിച്ച് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. ആംബുലന്‍സിന്റെ മുന്‍ഭാഗത്ത് ഡ്രൈവര്‍ സീറ്റിന്റെ ഭാഗം പൂര്‍ണ്ണമായും അപകടത്തില്‍ തകര്‍ന്നിിരുന്നു. സീറ്റിനും, സ്റ്റീയറിംഗിനുമിടയില്‍ കുടുങ്ങിയ ഷമീര്‍ ആശുപത്രിയാത്രാ മധ്യേ മരിക്കുകയായിരുന്നു. സൈഫുനീസയാണ് ഭാര്യ.ഫാസില്‍ ഫിറോസ്, അമല്‍ മനാഫ്, നിസ്‌റിയ എന്നിവര്‍ മക്കളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍