തണല്‍ രണ്ടാം ഘട്ട ഭവന സമര്‍പ്പണം;20 കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറി
പനമരം:പ്രളയാനന്തരംസംസ്ഥാന തലത്തില്‍ തണല്‍ വടകര നിര്‍മ്മിച്ച് നല്കുന്ന വീടുകളില്‍ വയനാട് ജില്ലയില്‍ പനമരത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 വീടുകള്‍ ഇന്ന് ഗുണഭോക്താക്കള്‍ക്ക് കൈമാറി.പനമരം പാലുകുന്നില്‍ ഒന്നരക്കോടി രൂപ ചിലവിട്ട് പണിത 20 വീടുകളുടെ താക്കോല്‍ദാനം സാമൂഹികക്ഷേമ വ്യവസായ വകുപ്പ് മന്ത്രി കെ, ടി ജലീല്‍ നിര്‍വ്വഹിച്ചു.തണല്‍ വടകരയുടെ കാര്യദര്‍ശി ഡോ, ഇദ്രീസ് പദ്ധതി സമര്‍പ്പണം നടത്തി. വയനാട്ടില്‍ നിര്‍മ്മിച്ച് നല്കുന്ന 100 വീടുകളില്‍ രണ്ടാം ഘട്ടമാണ് ഇവിടെ പൂര്‍ത്തീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.കാലിഫോര്‍ണിയ മുസ്ലിം കള്‍ച്ചറല്‍ സൊസൈറ്റിയുടെ സഹായത്തോടെ നിര്‍മ്മിച്ച പദ്ധതി സമുച്ചയത്തിന് കെ എം സി എ വില്ലേജ് എന്ന നാമധേയത്തിലാണ് നാടിന് സമര്‍പ്പിച്ചിട്ടുള്ളത്,കേരളത്തില്‍ 20 ഡയാലിസിസ് കേന്ദ്രം ഇതിനോടകം പൂര്‍ത്തീകരിച്ച തണല്‍ അടുത്ത ഘട്ടമായി 25 ഡയാലിസിസ് കേന്ദ്രം പൂര്‍ത്തീകരിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും ഡോക്ടര്‍ ഇദ്രീസ് വ്യക്തമാക്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍